Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപരപ്പൊഴിഞ്ഞയിലെ മണ്ണെടുപ്പ്...

പരപ്പൊഴിഞ്ഞയിലെ മണ്ണെടുപ്പ് നിരോധിക്കണം : മാടപ്പള്ളി ഗ്രാമരക്ഷാസമിതി

ചങ്ങനാശ്ശേരി : മാടപ്പള്ളി പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍പെട്ട പരപ്പൊഴിഞ്ഞയിലെ കുന്നിടിച്ചു വീണ്ടും മണ്ണെടുക്കുവാനുള്ള നീക്കം അധികാരികള്‍ നിരോധിക്കണമെന്ന് മാടപ്പള്ളി ഗ്രാമരക്ഷാസമിതി ആവശ്യപ്പെട്ടു. നൂറുകണക്കിനാളുകള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്തോട് ചേര്‍ന്നുകിടക്കുന്ന 11 ഏക്കറിലെ മണ്ണെടുത്ത് മാറ്റുമ്പോള്‍ പ്രദേശവാസികള്‍ക്ക് അതിരൂക്ഷമായ കുടിവെള്ള ക്ഷാമവും പരിസ്ഥിതി പ്രശ്‌നങ്ങളും ഉണ്ടാകും.

രാത്രിയും പകലുമായി വലിയ ടിപ്പര്‍ ലോറികള്‍ ഇടവിടാതെ മണ്ണെടുത്തു പോകുന്നതിനാല്‍ ശാന്തിപുരം വെങ്കോട്ട റോഡില്‍ പൊതുജനങ്ങളുടെ യാത്ര ബുദ്ധിമുട്ടിലായിരിക്കുകയാണ്. പരിസ്ഥിതിയെ തകര്‍ക്കുന്ന മണ്ണെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടു ഗ്രാമരക്ഷാസമിതിയുടെ നേതൃത്വത്തില്‍ പരപ്പൊഴിഞ്ഞയില്‍ സ്ഥിരം സമരപന്തല്‍ ഉയര്‍ന്നു.

പന്തലില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ പ്രസിഡന്റ് ബാബുകുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. റ്റി.ജെ. തങ്കപ്പന്റെ അദ്ധ്യക്ഷതയില്‍ റോസ്‌ലിന്‍ ഫിലിപ്പ്, ജോയി റ്റി.കെ., ജിജോ ചാക്കോ, ബിനോയ് കാലായില്‍, റെജി പറമ്പത്ത്, രാജു കുളങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീരദേശ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായി : ഇന്നു മഴ കുറയാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. ഇന്ന് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ മഴ അനുഭവപ്പെട്ടിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ...

പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി : നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിർഭര തുടക്കം

തിരുവനന്തപുരം : തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച പുലർച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച...
- Advertisment -

Most Popular

- Advertisement -