Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNew Delhiകടമെടുപ്പ്:ഹർജി സുപ്രീം...

കടമെടുപ്പ്:ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂ ഡൽഹി :കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ഭരണഘടനയുടെ 293 അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

സംസ്ഥാനങ്ങൾക്ക് പുറമേനിന്ന് കടമെടുക്കാനുള്ള അധികാരപരിധി ഉണ്ടോയെന്നും ഇതിൽ കേന്ദ്രത്തിന് എത്ര നിയന്ത്രണം ഏർപ്പെടുത്താമെന്നും ഭരണഘടനാ ബെഞ്ച് പരിശോധിക്കും .ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് അത് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചു. അടിയന്തരമായി 10,000 കോടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിക്കെതിരെ സ്‌നേഹത്തോണ്‍ നാളെ

മാവേലിക്കര : യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമവാസന എന്നിവയ്ക്കെതിരെ മാവേലിക്കര ഐ. എച്ച്. ആര്‍. ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ നേതൃത്വത്തില്‍ റണ്‍ എവേ ഫ്രം ഡ്രഗ്സ്-സ്നേഹത്തോണ്‍...

കാറ്റിലും മഴയിലും വ്യാപക നാശം

ആലപ്പുഴ :  പുലർച്ചെ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ട്രാക്കുകളിൽ മരം വീണതിനാൽ പല ട്രെയിനുകളും വൈകിയോടുകയാണ്. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതോടെ പാലരുവി എക്സ്പ്രസും...
- Advertisment -

Most Popular

- Advertisement -