ഇടുക്കി : മറയൂരിൽ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു .മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്.ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഫയർ ലൈൻ ഇടാൻ പോകുന്നതിനിടെയാണ് വിമലടങ്ങുന്ന ഒൻപതു പേരുടെ സംഘം ആനയുടെ മുന്നില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ആദിവാസി വിഭാഗത്തിൽ പെട്ട ആളാണ് വിമൽ.
