Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഅമിതവേഗതയിൽ കെഎസ്ആർടിസി...

അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം: അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച സംഭവത്തിലാണ് നടപടി. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

കഴിഞ്ഞമാസം 25ന് പെരിന്തൽമണ്ണ താഴെക്കോട് വെച്ചായിരുന്നു സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർത്ഥികളുടെ സമീപത്തു കൂടി അമിതവേഗതയിൽ ബസ് ഓടിക്കുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിരുന്നു. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.

സംഭവം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടാവുന്നത്. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട പോക്സോ കേസ് : 13 കാരിയുടെ മൊഴി കളവ് ; പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം

പത്തനംതിട്ട : പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന പരാതി കളവെന്നു പോലീസ് .പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചു .പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത 6...

അടൂർ ലൈഫ് ലൈനിൽ സുച്ചർ ലെസ്സ് വാൽവ് ശസ്ത്രക്രിയ വിജയകരം

അടൂർ: ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റ് ചുരുക്കവും അതിനോടൊപ്പം മൂന്നു രക്തധമനികളിൽ തടസ്സവുമുള്ള അടൂർ സ്വദേശിനിയായ 78 വയസ്സുള്ള രോഗിക്ക് വിജയകരമായി ചികിത്സ നടപ്പിലാക്കി അടൂർ ലൈഫ് ലൈൻ ആശുപത്രി. മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായാണ്...
- Advertisment -

Most Popular

- Advertisement -