Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruസ്വർണക്കടത്ത് :...

സ്വർണക്കടത്ത് : കന്നഡ നടിയിൽ നിന്ന് 14.8 കിലോ സ്വർണം പിടിച്ചെടുത്തു

ബെംഗളൂരു : സ്വർണം കടത്താൻ ശ്രമിക്കവെ കന്നഡ സിനിമാ നടി രണ്യ റാവു പിടിയിലായി .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഇന്റലിജൻസ് വിഭാ​ഗമാണ് വിമാനത്താവളത്തിൽ വച്ച് നടിയെ അറസ്റ്റ് ചെയ്തത്.ദുബായിൽ നിന്നാണ് രണ്യ സ്വർണം കടത്തിയത്.കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്.പൊലീസ് ഹൗസിം​ഗ് കോർപ്പറേഷൻ ഡയറക്ടർ ജനറൽ രാമചന്ദ്ര റാവുവിന്റെ മകളാണ് രണ്യ റാവു. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി 14.8 കിലോ സ്വർണം കടത്തിയത്.കോടതിയിൽ ​ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സസ്പെൻഷൻ

പത്തനംതിട്ട : സർവീസ് ചട്ട ലംഘനത്തിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന് സസ്പെൻഷൻ . ആഭ്യന്തര വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. പി.വി.അൻവർ എം എൽ എയുമായി സുജിത്ദാസ് നടത്തിയ...

കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ  ഭൗതീക ശരീരം ജന്മനാടായ നിരണത്ത് എത്തിച്ചു

തിരുവല്ല:  കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ്  യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം  കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്ത്  എത്തിച്ചു. തുടർന്ന്  സെന്റ് തോമസ്...
- Advertisment -

Most Popular

- Advertisement -