Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകോടികൾ വിലമതിക്കുന്ന...

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പോലീസ് പിടിയിൽ

പന്തളം: കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (ആംബർഗ്രിസ്) കടത്തിയതുമായി ബന്ധപ്പെട്ട്  രണ്ട് പേർ പന്തളം പോലീസിന്റെ പിടിയിൽ. പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഏകദേശം 6 കിലോ ആംബർഗ്രിസുമായി രണ്ട് പേർ പിടിയിലായത്.

കൊല്ലം ഓടനാവട്ടം മുട്ടറ രാജീവ് ഭവനിൽ രാജീവ് (39) കൊട്ടാരക്കര നെടുവത്തൂർ കുറുമ്പാലൂർ മുകളു വിളയിൽ സോമൻ (48) എന്നിവരാണ് ഈ കേസിൽ പന്തളം പോലീസിന്റെയും ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്. ലക്ഷദ്വീപിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ തിമിംഗല ഛർദ്ദി എന്നാണ് പ്രതികൾ പോലീസിനോട് സമ്മതിച്ചത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം തിമിംഗല ഛർദ്ദി കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും ഇന്ത്യയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം വശീകരിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന യുവാവ്  പോലീസിന്റെ പിടിയിൽ

ചെങ്ങന്നൂര്‍: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം അവരെ വശീകരിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന യുവാവ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് കൊക്കയാര്‍ രംബ്ലി വടക്കേമലയില്‍ തുണ്ടിയില്‍ വീട്ടില്‍ അജിത് ബിജു...

ചൈനയില്‍ എച്ച്.എം.പി.വി വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്

ബീജിംഗ് : കോവിഡിന് ശേഷം വെല്ലുവിളി ഉയർത്തി മറ്റൊരു വൈറസ് ചൈനയിൽ വ്യാപിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധയിൽ ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ, ഹ്യൂമന്‍...
- Advertisment -

Most Popular

- Advertisement -