Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാക്കിസ്ഥാൻ നിരവധി...

പാക്കിസ്ഥാൻ നിരവധി വ്യാജ പ്രചാരണങ്ങൾ നടത്തി :വെടിനിര്‍ത്തല്‍ നടപ്പാക്കും : സൈന്യം

ന്യൂഡൽഹി : ഇന്ത്യ പാക് സംഘർഷത്തിൽ പാകിസ്താന് കനത്ത നാശങ്ങൾ സംഭവിച്ചതായും പാകിസ്താൻ ഇന്ത്യക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയതായും ഇന്ത്യ‍ൻ സൈന്യം.നാവിക സേന കമഡോർ രഘു ആർ നായർ, വ്യോമസേന വിങ് കമാൻഡർ വ്യോമികാ സിങ്, കരസേന കേണൽ സോഫിയാ ഖുറേഷി എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാന്റെ എല്ലാ പ്രത്യാക്രമണത്തെയും ഇന്ത്യ ശക്തമായി നേരിട്ടു. അവരുടെ നാല് വ്യോമസേനാ താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്‍റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾ നിർവീര്യമാക്കാൻ കഴിഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി. അതിർത്തിയിലെ എല്ലാ വിമാനത്താവളങ്ങളും സുരക്ഷിതമാണ്.

കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയതായി കമഡോർ രഘു ആർ. നായർ പറഞ്ഞു .ഇന്ത്യൻ സൈന്യം പള്ളികൾ നശിപ്പിച്ചതായി പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ആ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഇന്ത്യൻ സൈന്യമെന്നും വിങ് കമാൻഡർ വ്യോമികാ സിങ് പറഞ്ഞു. ഭാവിയിൽ സംഭവിച്ചേക്കാവുന്ന ആക്രമണങ്ങൾ നേരിടാൻ സൈന്യം പൂർണ സജ്ജരാണെന്നും സൈനിക വക്താക്കൾ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലം ജില്ലയിൽ വ്യാജ രേഖകൾ ഉണ്ടാക്കി ബംഗ്ലാദേശികൾ ഹോട്ടൽ നടത്തി

കൊല്ലം : കൊല്ലം ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ​​ബംഗ്ലാദേശികൾ ഹോട്ടൽ നടത്തിപ്പിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് അടക്കം സ്വന്തമാക്കി. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ രണ്ട് മാസത്തോളം ഇവർ ഹോട്ടൽ നടത്തിയിരുന്നു....

വള്ളംകളി: അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സെപ്റ്റംബർ 28 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി...
- Advertisment -

Most Popular

- Advertisement -