Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവിരമിച്ചശേഷം ഔദ്യോഗിക...

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര: ടോമിൻ ജെ തച്ചങ്കരിക്കെതിരെ നടപടി ഉണ്ടാകും

തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും. കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നല്‍കി.

കോട്ടയത്ത് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തു വന്നത്. ടോമിൻ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവി കോട്ടയം ജില്ല പോലീസ് മേധാവിയോട് റിപ്പോർട്ട് തേടുകയും ചെയ്തു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി. പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം കേസെടുക്കണോയെന്നത് ഉള്‍പ്പെടെ തീരുമാനിക്കാനായിരുന്നു നീക്കം.

മൂന്ന് വർഷം മുമ്പ് തച്ചങ്കരി സർവീസില്‍ നിന്ന് വിരമിച്ചതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് കോടതിയില്‍ ഹാജരാകാൻ വന്നപ്പോള്‍ സ്വന്തം കാറില്‍ ഡിജിപി പദവിയുടെ അടയാളമായ മൂന്ന് നക്ഷത്രം ഉള്ള ബോർഡ് വെച്ചിരുന്നത് മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിശക്ത മഴ : എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.അഞ്ചു ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ  ഓറഞ്ച്...

നിരോധിതപുകയില ഉൽപ്പന്നങ്ങളുടെ വില്പന : രണ്ടുപേർ അറസ്റ്റിൽ

അടൂർ : നിരോധിതപുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയതിന് രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി,കുഴിവിള കിഴക്കേതിൽ വീട്ടിൽ സുരേഷ്കുമാർ( 47), ഏനാത്ത് കിഴക്കേവീട്ടിൽ  ആർ രമേശ്‌ (43), എന്നിവരാണ് പിടിയിലായത്. എനാത്ത്  ...
- Advertisment -

Most Popular

- Advertisement -