Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiഫോൺ ചോർത്തൽ...

ഫോൺ ചോർത്തൽ : പി വി അൻവറിനെതിരെ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ ചോർത്തിയെന്ന കേസിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അൻവർ ഫോൺ ചോർത്തിയെന്ന പരാതിയിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നുവെങ്കിലും കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.ഇതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ജന്മദിന അനുസ്മരണം

തിരുവല്ല: പെരിങ്ങര കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ 108 -ജന്മദിന അനുസ്മരണം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങര മണ്ഡലം പ്രസിഡണ്ട്ക്രിസ്റ്റഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജിജി...

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

കാസർകോട് : എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു.കാസർകോട് തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം.അധ്യാപക ജോലിക്ക് എറണാകുളം മഹാരാജാസ് കോളജിന്റെ...
- Advertisment -

Most Popular

- Advertisement -