Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiനവി മുംബൈയിലെ...

നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു

മുംബൈ : നവി മുംബൈയിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39),മകൾ വേദിക സുന്ദർ ബാലകൃഷ്ണൻ (6) എന്നിവരാണ് മരിച്ചത്. ഇവർ വർഷങ്ങളായി നവി മുംബൈയിലാണ് താമസം .വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു പുലർച്ചെ തീപിടിത്തമുണ്ടായത്.ഫ്ലാറ്റിലെ പത്താം നില മുതൽ പന്ത്രണ്ടാം നിലവരെ തീപടര്‍ന്നു. ഷോർട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്തുപേർക്ക് അപകടത്തിൽ പരുക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ 75 ലക്ഷം രൂപ തട്ടിയെടുത്തു

തൃശ്ശൂർ : തൃശൂരിൽ ചായക്കടയിലിരുന്ന ആളിൽ നിന്ന് കാറിലെത്തിയ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു.പുലര്‍ച്ചെ 04.30-ന് തൃശൂർ മണ്ണുത്തി ബൈപ്പാസ് ജംഗ്‌ഷന് സമീപമായിരുന്നു സംഭവം.എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ബംഗളൂരുവിൽ...

ഓണത്തിന് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസുകൾ നടത്തും :  റെയില്‍വേ

തിരുവനന്തപുരം: ഓണത്തിന് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു, ചെന്നൈ-കൊല്ലം, ബെംഗളൂരു-എറണാകുളം ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ചെന്നൈ സെന്‍ട്രല്‍-കൊല്ലം - ആഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്തംബര്‍ മൂന്ന്,...
- Advertisment -

Most Popular

- Advertisement -