Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബ്ദങ്ങള്‍ക്കിടയിലും കോള്‍...

ശബ്ദങ്ങള്‍ക്കിടയിലും കോള്‍ വിളിക്കാം : നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ശബ്ദങ്ങള്‍ക്കിടയിലും കോള്‍ വിളിക്കാവുന്ന തരത്തിലുള്ള നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നു. വാട്‌സ് ആപ്പില്‍ വോയ്സ്, വിഡിയോ കോളുകള്‍ക്കായി നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ പരിമിതമായ ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ, സംഭാഷണങ്ങള്‍ക്കിടയിലുള്ള പശ്ചാത്തല ശബ്ദങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീച്ചര്‍ വരുന്നത്.

സംസാരിക്കുന്ന ആളുടെ ശബ്ദത്തെ ബാധിക്കാതെ ആംബിയന്റ് ശബ്ദങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതാണ് ഫീച്ചര്‍. വാഹനങ്ങുടെ ശബ്ദം, കാറ്റ് അല്ലെങ്കില്‍ തിരക്കേറിയ സ്ഥലങ്ങളിലെ മറ്റുള്ളവരുടെ സംസാരം എന്നിവ ഇല്ലാതാക്കും. സെറ്റിങ്‌സ് സ്വമേധയാ ക്രമീകരിക്കുകയോ ബാഹ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാതെ, സംഭാഷണങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കോളിങ് ഇന്റര്‍ഫേസില്‍ നോയ്സ് ക്യാന്‍സലേഷന്‍ പ്രവര്‍ത്തനക്ഷമമാക്കാനോ നിയന്ത്രിക്കാനോ അനുവദിക്കുന്ന ഒരു പുതിയ ഓപ്ഷന്‍ കാണാന്‍ കഴിയും. ഒരു കോള്‍ തുടങ്ങുമ്പോള്‍ ഓട്ടോമാറ്റിക്കായി ഫീച്ചര്‍ ആക്ടീവാകും. ഫീച്ചര്‍ ഘട്ടം ഘട്ടമായി പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫയൽ നീക്കം വേഗത്തിലാക്കാൻ ഏകോപിത സംവിധാനം; ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കൂടുതൽ പഠനം: മുഖ്യമന്ത്രി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ...

നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പിന് ഒരു കോടി രൂപ അനുവദിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. 70-മത് നെഹ്‌റു...
- Advertisment -

Most Popular

- Advertisement -