കൊച്ചി : ചേരാനല്ലൂർ അപകടത്തിൽ 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. സ്ഥാനമൊഴിയുന്നതിനു മുൻപ് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് കമ്മിഷണർ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികളുമായി ബന്ധമുള്ള ആരും വിളിച്ച് സംസാരിച്ചിട്ടില്ല. ഇനി ഒരു അവസരം ലഭിക്കാത്തത് കൊണ്ടാണ് തുറന്ന് പറഞ്ഞത്.തനിക്ക് സ്ഥലംമാറ്റം ലഭിച്ചത് സാധാരണ കാര്യമാണെന്നും സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥർക്ക് ഇതു ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കാളിരാജ് മഹേഷ് കുമാറിനു പകരം ആർ.നിശാന്തിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേൽക്കുന്നത്.





