Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഉമ്മൻ ചാണ്ടി...

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പത്തനംതിട്ട:  കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ ദിനം ആചരിച്ചു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ കാലഘട്ടത്തിൽ പരിമിതികളുള്ള ജനാധിപത്യത്തെ ജനപക്ഷമാക്കുന്നതിൽ വിജയിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.ജി.ഡി ജില്ലാ കമ്മിറ്റി വിലയിരുത്തി.

ഏവർക്കും സ്നേഹവും, കരുണയും, കരുതലും നൽകിയ ഉമ്മൻ ചാണ്ടി ജനകോടികളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കേരളം കണ്ട ഏറ്റവും മികച്ച ജനകീയ മുഖ്യമന്ത്രിയായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സാമൂഹ്യ പ്രവർത്തകൻ എം.ആർ.ജയപ്രസാദ് അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.
  
സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവീനർ സജീ ദേവി എൽ,സംസ്ഥാന സമിതി അംഗം എലിസബേത്ത് അബു,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,ജില്ലാ വൈസ് പ്രസിഡൻറൻമാരായ പ്രൊഫ.ജി.ജോൺ,അബ്ദുൾ കലാം അസാദ്,അഡ്വ.ഷൈനി ജോർജ്ജ്,ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്,ജില്ലാ സെക്രട്ടറി അനുപ് മോഹൻ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്,നിയോജക മണ്ഡലം പ്രസിഡൻറൻമാരായ രാജു പി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല...

ഡൽഹിയിലെ പാക് ഹൈക്കമ്മീഷനുമുന്നിലെ ബാരിക്കേഡുകളും കൈയേറ്റങ്ങളും നീക്കി

ന്യൂഡൽഹി : ഡൽഹിയിലെ പാക് ഹൈക്കമ്മീഷനു മുന്നിലെ അനധികൃത കെട്ടിടഭാഗങ്ങളും സുരക്ഷാ ബാരിക്കേഡുകളും ഇന്ത്യൻ അധികൃതർ പൊളിച്ചു നീക്കി.ഹൈക്കമ്മീഷനിലെ വിസ വിഭാഗത്തിന് സമീപമുള്ള ക്യൂ നിയന്ത്രണ സംവിധാനങ്ങളും കോമ്പൗണ്ടിന് ചുറ്റുമുണ്ടായിരുന്ന ട്രാഫിക് ബൊള്ളാർഡുകളും...
- Advertisment -

Most Popular

- Advertisement -