Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഅറിയിപ്പില്ലാതെ ജോലിയിൽ...

അറിയിപ്പില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു : ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം : അറിയിപ്പില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ‌ തിരുവനന്തപുരം കോർപറേഷനു മുന്നിൽ ശുചീകരണ തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കി.സിപിഎം കൊടികളേന്തി മരത്തിനു മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാഭീഷണി മുഴക്കിയത്.ഇന്ന് രാവിലെയാണ് സംഭവം.13 വര്‍ഷത്തോളമായി തിരുവനന്തപുരം നഗരസഭ പരിധിയില്‍ മാലിന്യം നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് ഇവര്‍.

മാലിന്യം ശേഖരിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ ഇവർ 16 ദിവസമായി കോര്‍പ്പറേഷനു മുന്നില്‍ കുടില്‍കെട്ടി സമരത്തിലായിരുന്നു. കോർപറേഷൻ ഗൗനിക്കാതായതോടെയാണ് രണ്ട് തൊഴിലാളികള്‍ മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് .നിയമപരമായി ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തെന്നാണു വിവരം .കഴിഞ്ഞ...

ലഹരി മാഫിയ മുഖ്യ കണ്ണികളായ രണ്ട് പേർ പിടിയിൽ

കോട്ടയം : കോട്ടയം നഗരത്തിലെ ലഹരി മാഫിയയിലെ മുഖ്യ കണ്ണികളായ രണ്ട് പേർ പിടിയിൽ. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും വെസ്റ്റ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങളം...
- Advertisment -

Most Popular

- Advertisement -