Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപിആർഡി  നിക്ഷേപ...

പിആർഡി  നിക്ഷേപ തട്ടിപ്പ് കേസ് : 27.88 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി

കോഴഞ്ചേരി : പുല്ലാട് കേന്ദ്രമായി പ്രവർത്തിച്ചു വന്ന പിആർഡി മിനി നിധി കമ്പനി നടത്തിയ നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ 27.88 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
നിക്ഷേപകരെ വഞ്ചിച്ച് 45 കോടി രൂപ തട്ടിയ കേസിലാണ് ഇ.ഡിയുടെ നടപടി.
കമ്പനി മാനേജിങ് ഡയറക്ടർ ഡി. അനിൽകുമാർ, കുടുംബാംഗങ്ങൾ, മുൻ മാനേജർ ഡേവിഡ് ജോർജ് എന്നിവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്.

16 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും പിടിച്ചെടുത്തിട്ടുണ്ട്.നിക്ഷേപ തട്ടിപ്പ് കേസിൽ ആകെ 122 കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിക്ഷേപകരുടെ തുകകൾ പ്രതികൾ സ്വന്തം പേരുകളിൽ റിയൽ എസ്റ്റേറ്റ് മേഖലകളിലും വിവിധ ബാങ്കുകളിലുമായാണ് നിക്ഷേപിച്ചിരുന്നത്.

കേസിൽ പിടിയിലായ ഡി. അനിൽകുമാറും ഡേവിഡ് ജോർജും ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുകയാണ് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാല ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500...

ഭൂപതിവ് ഭേദഗതി ചട്ടമായി: പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  ഭൂപതിവ് ഭേദഗതി ചട്ടമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിലെ പ്രധാന...
- Advertisment -

Most Popular

- Advertisement -