Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaനീർവിളാകം എൻഎസ്എസ്...

നീർവിളാകം എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമം

ആറന്മുള : നീർവിളാകം  1741-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമവും അനുമോദന യോഗവും നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകളെയും അനുമോദിച്ചു. നവതി പിന്നിട്ട മുതിർന്ന കരയോഗം അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

ശ്രീധർമ്മ ശാസ്താ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എൻഎസ്എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി ബി കെ മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് മോഹൻകുമാർ അദ്ധ്യക്ഷനായി.

ഭാരവാഹികളായ ആർ വസന്ത് കുമാർ, കെഎൻ രാധാകൃഷ്ണൻ നായർ, അഡ്വ കെഎസ് രാമപ്പണിക്കർ, ടിആർ വാസുദേവൻ പിള്ള, കെഎം ഗോപാലകൃഷ്ണൻ നായർ , വിആർ ശശിധരൻ പിള്ള, ഹരിറാം ,ഉഷാദേവി എന്നിവർ  പ്രസംഗിച്ചു. നാഷണൽ സർവീസ് സ്‌കീമിൽ ദേശീയ തലത്തിൽ ഏറ്റവും മികച്ച കോർഡിനേറ്റർക്കുള്ള  രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ഡോ എസ് ലക്ഷ്മിയെ അനുമോദിച്ചു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോവ്മെന്റുകളും ചടങ്ങിൽ നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രേഷ്‌ഠ കാതോലിക്ക ബാവായ്ക്ക് നാളെ തിരുവല്ലയിൽ സ്വീകരണം.

തിരുവല്ല: ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു നിരണം ഭദ്രാസനാഭിമുഖ്യത്തിന്റെ നേതൃത്വത്തിൽ നാളെ വിപുലമായ സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് 2.30ന് തിരുവല്ലയിൽ  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സെന്റ് ജോൺസ് കത്തീഡ്രലിൽ എത്തുന്ന...

ബിഹാറിൽ ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ : മഹാഗഢ്ബന്ധന് വൻ തിരിച്ചടി

പാറ്റ്ന : ബിഹാറിൽ ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ സഖ്യം .കേവല ഭൂരിപക്ഷം കടന്ന എൻഡിഎ സഖ്യത്തിൽ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിലും ബിജെപി 72 സീറ്റുകളിലും മുന്നേറുന്നു. അതേസമയം ,പ്രതിപക്ഷ സഖ്യമായ...
- Advertisment -

Most Popular

- Advertisement -