Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiപഹൽഗാമിൽ കൊല്ലപ്പെട്ട...

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബത്തെ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിച്ചു

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ്റെ കുടുംബത്തിന് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭാധ്യക്ഷനെത്തി. ഭാര്യയെയും, മക്കളെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാവുന്നതല്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

രാജ്യം കുടുംബത്തിനൊപ്പമുണ്ട്. വേദനയിൽ കഴിയുന്ന ബന്ധുക്കൾക്ക് മാനസിക പിന്തുണ നൽകുകയെന്നത് സഭയുടെ ധർമ്മമാണ്. മലങ്കര ഓർത്തഡോക്സ് സഭ രാമചന്ദ്രൻ്റെ കുടുംബത്തെ ചേർത്ത് പിടിക്കുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. പാലാരിവട്ടം സെൻ്റ് ജോർജ് വലിയപള്ളി വികാരി ഫാ.ജിജു വർഗീസ്, സാമൂഹിക പ്രവർത്തകൻ ജോർജ് സെബാസ്റ്റ്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

കണ്ണൂർ : ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു.സി.വി സനല്‍കുമാറാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത് .പൊള്ളലേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യ മാതാവ് പത്മിനിയും ചികിത്സയിൽ തുടരുകയാണ്.ഞായറാഴ്ച...

മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല: മോഹൻ ഭാഗവത്

ന്യൂഡൽഹി: മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ധർമ്മവും അധർമ്മവും തമ്മിലുള്ള...
- Advertisment -

Most Popular

- Advertisement -