Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഅടുക്കള മാലിന്യങ്ങൾ...

അടുക്കള മാലിന്യങ്ങൾ കറുത്ത പൊന്ന് ആക്കി മാറ്റും ജീ ബിന്നിലൂടെ

തിരുവല്ല : അടുക്കള മാലിന്യങ്ങൾ കറുത്ത പൊന്ന് ആക്കി മാറ്റുന്ന ജി- ബിൻ പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 189200 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ലെയറുകളിലായുള്ള മൈക്രോബിയൽ സാങ്കേതികവിദ്യയാണ് പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നത്. ദുർഗന്ധം, മലിനജലം, പുഴുശല്യം എന്നിവയൊന്നുമില്ലാതെ വീടുകളിലും കൈകാര്യംചെയ്യാവുന്ന സംവിധാനമാണിത്.

പഞ്ചായത്തിലെ ഗുണഭോക്താവിന് ജി- ബിൻ നൽകി പ്രസിഡന്റ് റ്റി പ്രസന്നകുമാരി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ ഗിരീഷ് കുമാർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ പ്രീതി മോൾ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ബേബി ,ഗ്രേസി അലക്സാണ്ടർ ,വൈശാഖ് പി ,ശ്യാം ഗോപി, പഞ്ചായത്ത് സെക്രട്ടറി ശാന്തകുമാർ, വിഇഒ ശ്രീലത, ബ്രൂണോ , പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സുരേജ് ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

തിരുവനന്തപുരം : പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന്...

മക്കയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണ ശ്രമം തകർത്തു

റിയാദ് : മക്കയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണ ശ്രമം.എന്നാൽ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധ സേന തകർത്തെന്ന് സൗദി അറിയിച്ചു .മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ...
- Advertisment -

Most Popular

- Advertisement -