Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിലെ സ്കൂളുകളിലെ...

ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണി വ്യാജം

ന്യൂഡൽഹി: ഡൽഹിയിലെയും നോയിഡയിലെയും അമ്പതിലധികം സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡല്‍ഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന അറിയിച്ചു. വി.പി.എന്‍. ഉപയോഗിച്ചാണ് മെയിലുകള്‍ അയച്ചതെന്നാണ് കണ്ടെത്തല്‍.റഷ്യയിൽ നിന്നുള്ള സെർവറിൽനിന്നാണ് ഇ–മെയിൽ സന്ദേശം അയച്ചതെന്നാണ് സൂചന .

സംഭവത്തില്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു. പൊതുസമൂഹം പരിഭ്രാന്തരാകരുതെന്നും സമാധാനം പാലിക്കണമെന്നം ഡല്‍ഹി പോലീസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു

പത്തനംതിട്ട  :  അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ   കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. ബാലകനായി കുളത്തൂപുഴയിലും  യൗവനസ്ഥാനായ അയ്യനെ  ആര്യങ്കാവിലും, ഗൃഹസ്ഥാശ്രമിയായി  അച്ചൻകോവിലും, തൊഴുത് ശ്രീഅയ്യപ്പസ്വാമിയുടെ  പിതൃസ്ഥാനീയർ എന്ന് വിശ്വസിക്കപ്പെടുന്ന ...

കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് മോഷണം: നാല് പവൻ കവർന്നു

തിരുവല്ല: പെരിങ്ങര കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. വിദേശ മലയാളിയായ കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ  ജോൺ ചാണ്ടിയുടെ വീട്ടിലാണ്...
- Advertisment -

Most Popular

- Advertisement -