Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലോക ഹൃദയദിനം:...

ലോക ഹൃദയദിനം: ലൈഫ് ലൈൻ ആശുപത്രിയിൽ സി.പി.ആർ പരിശീലനം

അടൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്ന സി.പി.ആർ (Cardiopulmonary Resuscitation) സംബന്ധിച്ച ബോധവത്കരണവും  പരിശീലനവും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം അടൂർ ഡിവൈഎസ് പി  വിനോദ് കെ. പി. നിർവഹിച്ചു. ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ.എസ്.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ്, കാർഡിയോളജിസ്റ്റ് ഡോ.സന്ദീപ് ജോർജ്, മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. സുഫിഖിർ അഹമ്മദ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ജോർജ് ചാക്കച്ചേരി എന്നിവർ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി ഡോ.അനൂപിന്റെ നേതൃത്വത്തിൽ സി.പി.ആർ. പരിശീലനവും തത്സമയ പ്രദർശനവും നടത്തി. ഹൃദയസ്തംഭനം സംഭവിക്കുന്ന വ്യക്തിക്ക് അടിയന്തരമായി നൽകേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും, വിദഗ്ധ ചികിത്സ ലഭിക്കുന്നതുവരെ ശരിയായ രീതിയിൽ സി.പി.ആർ നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിശീലനത്തിലൂടെ വിശദീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹയർ സെക്കന്ററി മേഖലയിലെ അധ്യാപകരുടെ സംരക്ഷണം ഉറപ്പ് വരുത്തണം :ആന്റോ ആന്റണി എംപി 

തിരുവല്ല : ഹയർ സെക്കന്ററി മേഖലയിലെ അധ്യാപകരുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു .ഹയർ സെക്കന്ററി മേഖലയിലെ അധ്യാപകരുടെ സംരക്ഷണം ഉറപ്പ് വരുത്തുക, ഹൈസ്കൂൾ ഹയർസെക്കന്ററി ഏകീകരണം നടപ്പിലാക്കരുത് കുട്ടികളുടെ...

ശബരിമലയിലെ ദ്വാരപാലക ശിൽപ്പ സ്വര്‍ണപ്പാളി വിവാദത്തിൽ വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പ സ്വര്‍ണപ്പാളി വിവാദത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ. 1999ൽ തന്നെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളും സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ...
- Advertisment -

Most Popular

- Advertisement -