ഏദൻ : യെമനിൽ ഏദനിലുള്ള അൽ മആഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.യെമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് ആക്രമണം. പ്രധാനമന്ത്രിയും മറ്റ് നേതാക്കളും സുരക്ഷിതരാണെന്ന് യെമൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.





