Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiട്രെയിൻ തീപിടുത്തം:...

ട്രെയിൻ തീപിടുത്തം: ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന

ന്യൂഡൽഹി: രാജ്യത്ത് അടുത്തിടെയുണ്ടായ ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളാണെന്ന് സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലും റെയിൽവേ യാർഡുകളിലും അസാധാരണമായ രീതിയിൽ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

റെയിൽവേ സുരക്ഷാ വിഭാഗവും വിവിധ അന്വേഷണ ഏജൻസികളും നടത്തിയ പ്രാഥമിക വിലയിരുത്തലുകൾക്ക് പിന്നാലെയാണ് റെയിൽവേയുടെ ഈ റിപ്പോർട്ട്. കേവലം സാങ്കേതിക തകരാറുകളോ ഷോർട്ട് സർക്യൂട്ടോ മൂലം സംഭവിക്കാവുന്നതിലും അപ്പുറമാണ് ഈ അപകടങ്ങളുടെ സ്വഭാവമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 139 എന്ന റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

16 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മലപ്പുറം : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മോട്ടിവേഷണല്‍ സ്പീക്കറും മുൻ‌ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെയാണ് അറസ്റ്റ് ചെയ്തത്.2025 സെപ്റ്റംബറിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്...

കുറ്റൂർ പഞ്ചായത്ത് മുക്കിൽ വീണ്ടും വാഹന അപകടം: രണ്ട് പേർക്ക് പരിക്ക്

തിരുവല്ല: എം സി റോഡിൽ കുറ്റൂർ പഞ്ചായത്ത് മുക്കിൽ ലോറിയും കാറും സ്കൂൾബസ്സും കൂട്ടിയിടിച്ച്  ലോറി ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ഇന്ന് രാവിലെ 6.50 നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്ക് പോയ...
- Advertisment -

Most Popular

- Advertisement -