Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്തെ ലഹരി...

കോട്ടയത്തെ ലഹരി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി: പരിശോധന ശക്തമാക്കി എക്സൈഡ്

കോട്ടയം : കോട്ടയത്തെ ലഹരി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി എക്സൈസ് സംഘം. ഇന്റലിജൻസ് ജോയിന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കോട്ടയം എക്സൈസ് ഇന്റലിജൻസ് പാർട്ടിയും കോട്ടയം റെയിഞ്ച് പാർട്ടിയും കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പാർട്ടിയും സംയുക്തമായാണ് ലഹരി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയത്.

ഓപ്പറേഷൻ റെഡ് സോൺ എന്ന പേരിൽ ആയിരുന്നു പരിശോധന. കോട്ടയം റേഞ്ചിലെ ഇൻറെലിജൻസ് വിഭാഗം കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ ആയ മാങ്ങാനം ഭാഗത്തെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, കൊല്ലാട് കാലത്തിക്കടവ് ഭാഗത്തെ പരിസര പ്രദേശങ്ങൾ, ഇരയിൽക്കടവ് ബൈ പാസ്സ് റോഡ് തുടങ്ങിയ സ്ഥലങ്ങൾ പരിശോധന നടത്തി.

തുടർന്ന് കോട്ടയം ബേക്കർ ജംഗ്ഷൻ ഭാഗത്തു വച്ചു അന്തർ സംസ്ഥാന ബസുകൾ മിന്നൽ പരിശോധന നടത്തി. ഏറ്റുമാനൂർ റേഞ്ച് പാർട്ടി, കോട്ടയം എക്സൈസ് സർക്കിൾ പാർട്ടി, ഇന്റലിജിൻസ് പാർട്ടി എന്നിവർ സംയുക്തമായി നീലിമംഗലം ഭാഗത്തെ ലേബർ ക്യാമ്പുകൾ, ഏറ്റുമാനൂർ റേഞ്ചിലെ മകോത്തറ എന്നിവിടങ്ങളും പരിശോധന നടത്തി.

പരിശോധനയിൽ കോട്ടയം റേഞ്ച് ഇൻസ്‌പെക്ടർ അഖിൽ. എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ബിനോദ് കെ ആർ, രഞ്ജിത് നന്ദ്യാട്ട്, സുരേഷ് സി കെ  എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു – ഈസ്റ്റർ കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം : 2025 വിഷു - ഈസ്റ്റർ അവധി ദിവസങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി  ഏപ്രിൽ  22-ാം തീയതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക സർവീസുകൾ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. കേരളത്തിലെ വിവിധ...

ഛത്തീസ്ഗഢിൽ അറസ്റ്റിലായ  കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ന്യൂഡൽഹി : ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം...
- Advertisment -

Most Popular

- Advertisement -