Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsശമ്പളം നിർബന്ധപൂർവ്വം...

ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ല, CMDRF ൽ സംഭാവന നൽകും – ചവറ ജയകുമാർ

തിരുവനന്തപുരം : ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കിലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.വയനാട് ദുരിതാശ്വാസ ഫണ്ടിൽ ജീവനക്കാർ നൽകേണ്ട സംഭാവന നിർബന്ധമല്ല എന്ന് ഉത്തരവിൽ പറയുമ്പോഴും ഓഫീസ് മേധാവികൾ വഴി ശമ്പളം നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് സമ്മതപത്രം കൊടുക്കേണ്ടതില്ലെന്നും അഞ്ച് ദിവസത്തിൽ താഴെ ശമ്പളം നൽകുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാൽ സാലറി നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ലെന്നും കേരള NGO അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിൽ തീരുമാനിച്ചു.

എന്നാൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മേപ്പാടി ഉരുൾപ്പൊട്ടലിൽ സർവ്വതും നഷ്ട്ടപ്പെട്ടവരെ ചേർത്ത് പിടിക്കാൻ തങ്ങളാലാവുന്നത് ചെയ്യാൻ സംഘടനാംഗങ്ങൾ CMDRF ലേക്ക് കഴിവിൻ്റെ പരമാവധി തുക സംഭാവന നൽകുവാനും അസോസിയേഷൻ നേരിട്ട് തന്നെ വയനാട് പുനരധിവാസ പദ്ധതിയിൽ 5 വീടുകൾ നിർമ്മിച്ച് നൽകുവാനും തീരുമാനമായി.

സംസ്ഥാന ഭാരവാഹി യോഗത്തിൽ ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ , സംസ്ഥാന ട്രഷറർ എം.ജെ തോമസ് ഹെർബിറ്റ്, വൈസ് പ്രസിഡൻ്റുമാരായ ജി.എസ് ഉമാശങ്കർ , എ.പി സുനിൽ, കെ.കെ രാജേഷ് ഖന്ന സെക്രട്ടറിമാരായ രഞ്ചു കെ മാത്യു, വി.പി ബോബിൻ, ബി പ്രദീപ് കുമാർ, എം.പി ഷനിജ് , കെ.പി വിനോദ്, കെ പ്രദീപൻ, വി.എൽ രാകേഷ് കമൽ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുറക്കാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക്ക് ഡ്രിൽ നാളെ

ആലപ്പുഴ: സുനാമി തയ്യാറെടുപ്പ് പരിശോധനയുടെ ഭാഗമായി നാളെ (10) വൈകിട്ട് 3-ന് പുറക്കാട് ഗ്രാമപഞ്ചായത്തിൽ  മുരുക്കുവേലി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സുനാമി മോക്ക് ഡ്രിൽ നടത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് മോക്ക് ഡ്രിൽ...

കനത്ത മഴ: തൃശ്ശൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശ്ശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ...
- Advertisment -

Most Popular

- Advertisement -