Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുനമ്പം അന്വേഷണ...

മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും നിലവിൽ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലുമുളള സാഹചര്യത്തിൽ ജ‍ുഡീഷ്യൽ കമ്മീഷന് ഇടപെടാൻ അവകാശമില്ലെന്നും വ്യക്തമാക്കികൊണ്ടാണ് സിം​ഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് കമ്മിഷനെ നിയമിച്ചതെന്നും കമ്മിഷന് ജുഡീഷ്യൽ അധികാരങ്ങളില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.കേസ് വേനലവധിക്ക് ശേഷം ജൂണ്‍ 16ന് കോടതി വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃതമായി വിട്ടുനിൽക്കുന്ന 601 ഡോക്ടർമാർക്കെതിരെ നടപടി : വീണാ ജോർജ്

തിരുവനന്തപുരം : അനധികൃതമായി സേവനത്തിൽ നിന്നും വിട്ടുനിൽക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്കെതിരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി...

ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി

തിരുവല്ല : ഒളിമ്പിക്‌സ് ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷനും സാമൂഹ്യ നീതിവകുപ്പും സംയുക്തമായി തിരുവല്ല എംജിഎം എച്ച് എസ്എസില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ...
- Advertisment -

Most Popular

- Advertisement -