Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ നഗരസഭയുടെ...

ആലപ്പുഴ നഗരസഭയുടെ ഭക്ഷ്യ മാലിന്യ സംസ്കരണ രീതികൾ പഠിക്കാൻ ഐ.സി.എൽ.ഇ.ഐ സംഘം

ആലപ്പുഴ : നഗരസഭയുടെ മാലിന്യസംസ്കരണ രീതികൾ നേരിൽകണ്ടു പഠിക്കാൻ ഇന്റർനാഷണൽ കൗൺസിൽ ഫോർ ലോക്കൽ എൻവയോൺമെന്റൽ ഇനിഷ്യേറ്റീവ് (ഐ.സി.എൽ.ഇ.ഐ) സംഘം ആലപ്പുഴയിൽ എത്തി.

ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്.എ.ഒ) ‘ഭക്ഷ്യമാലിന്യ സംസ്കരണത്തിൽ ഏഷ്യൻ നഗരങ്ങളിലെ മികച്ച മാതൃകകൾ – ഒരു പ്രാദേശിക അവലോകനം’ എന്ന പദ്ധതിയുടെ ഭാഗമായി, ഐ.സി.എൽ.ഇ.ഐ തിരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ഒന്ന് ആലപ്പുഴ നഗരസഭ ആയ പശ്ചാത്തലത്തിലാണ് സംഘം എത്തിയത്. ആലപ്പുഴ നഗരസഭയുടെ മാലിന്യ സംസ്കരണപ്രവർത്തനരീതികളും അനുഭവങ്ങളും നേരിട്ട് മനസ്സിലാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

സീനിയർ ഓഫീസർ കേശവ് ഝാ, അനുരാധ അധികാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഷാജി വി നായരെ കണ്ടു ചർച്ച നടത്തി. ആലപ്പുഴ നഗരസഭ നേതൃത്വം, നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോഗ്രാം ഉദ്യോഗസ്ഥർ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഏജൻസികൾ, സാമൂഹിക സംഘടനകൾ, വ്യാപാര പ്രതിനിധികൾ എന്നിവരെയും സന്ദർശിച്ചു.

വരുന്ന മൂന്ന് ദിവസങ്ങളിൽ സംഘം വീടുകളിലെ ഭക്ഷ്യ മാലിന്യ സംസ്കരണ സംവിധാനം, കമ്മ്യൂണിറ്റി, വ്യവസായിക തലത്തിലുള്ള ഭക്ഷ്യ മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ സന്ദർശിച്ച് വിലയിരുത്തും.ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നും ആലപ്പുഴ നഗരസഭ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മില്ല് ഉടമകൾ സമയബന്ധിതമായി നെല്ല് സംഭരണം നടത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : ജില്ലയിലെ നെല്ല് സംഭരണത്തിന് സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ള മില്ല് ഉടമകൾ അവരെ നിയോഗിച്ചിട്ടുള്ള പാടങ്ങളിൽ നിന്നും സമയബന്ധിതമായി നെല്ല് സംഭരണം നടത്താൻ  ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശിച്ചു. ജില്ലയിലെ നെല്ല്...

നിവിൻ പോളിക്കും ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്

കൊച്ചി : നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്.നിവിൻ പോളിയുടെ ചിത്രം ആക്ഷൻ ഹീറോ ബിജു 2 ന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്ന് ആരോപിച്ച് നിർമാതാവായ വി എസ്...
- Advertisment -

Most Popular

- Advertisement -