Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryതുരുത്തി സെൻ്റ്...

തുരുത്തി സെൻ്റ് തോമസ് കുരിശടി വെഞ്ചരിപ്പ് നാളെ

ചങ്ങനാശ്ശേരി : മർത്ത് മറിയം ഫൊറോന പള്ളിയുടെ സെൻ്റ് തോമസ് കുരിശടിയുടെ വെഞ്ചരിപ്പ് കർമ്മം നാളെ (ചൊവ്വ) വൈകുന്നേരം 5.15ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ആശിർവദിക്കും. ഫൊറോനാ വികാരി ഫാദർ ജേക്കബ് ചീരംവേലിൽ സഹകാർമ്മികനാവും.

 ഫാദർ തോമസ് കല്ലുമാടിക്കൽ അച്ഛൻ്റെ ഓർമ്മയ്ക്കായി കെ.എഫ്. വർഗീസ് കല്ലുമാടിക്കൽ ആണ് സ്ഥലം ദാനമായി നൽകിയത്. കുരിശടി നിർമ്മാണം ഫാദർ തോമസ് കല്ലുമാടിക്കൽ ചാരിറ്റബിൾ ട്രസ്റ്റാണ് കുരിശടി നിർമ്മിച്ചു നൽകുന്നത്. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഫാ. ജേക്കബ് ചീരംവേലിൽ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റി ജോമി അഗസ്റ്റിൻ, കെ.എഫ്. വർഗീസ്, പി.ടി. ജോർജ് എന്നിവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ദർശനം: ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പദർശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പദർശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. മീനമാസ പൂജക്ക് നട തുറക്കുന്ന മാർച്ച് 14 മുതലുള്ള അഞ്ച് ദിവസങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. ആളപായമില്ല. രാവിലെ 11.10 ന് ആണ് കെട്ടിടം തകർന്നത്.അപകടം ഉണ്ടാകുമ്പോൾ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം...
- Advertisment -

Most Popular

- Advertisement -