Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsKannurവീണ ജോർജിനെ...

വീണ ജോർജിനെ ആക്രമിച്ച കേസ് : തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

കണ്ണൂർ : മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുൻ കണ്ണൂർ ടൗൺ എസ്.ഐ. ദീപ്തി ആണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മുൻപാകെ ഇതുസംബന്ധിച്ച് വിവരങ്ങൾ നൽകിയത്.

ആദ്യ അന്വേഷണ സംഘം തന്‍റെ മൊഴിയെടുത്തിട്ടേയില്ലെന്നും അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്‍റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്നും ദീപ്തി എസ്ഐടിയെ അറിയിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ ജോർജ് എത്തിയപ്പോൾ അവരുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് ദീപ്തി.

വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നും മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും വീണയുടെ മുന്‍ ഗണ്‍മാനായിരുന്ന അഭിലാഷ് മൊഴി നൽകിയിരുന്നു .പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിലെത്തി കഴിഞ്ഞദിവസം വീണാ ജോർജിന്റെ മൊഴിയും എസ്.ഐ.ടി. സംഘം രേഖപ്പെടുത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട ഇന്ന് അടയ്ക്കും:30-ന് തുറക്കും

ശബരിമല: 30 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. മണ്ഡലപൂജ  ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടന്നു. രാത്രി 10 മണിക്കു ഹരിവരാസനം...

നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി

തിരുവല്ല : തിരുവല്ല നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി.കഴിഞ്ഞ ഞായറാഴ്ച ആണ് ജീവനക്കാർ റീൽസ് എടുത്തത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ്...
- Advertisment -

Most Popular

- Advertisement -