Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട സിപിഎമ്മിൽ...

പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത രൂക്ഷം ;  ബിജെപി മുൻ നേതാവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം

പത്തനംതിട്ട : സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനു പിന്നാലെ പത്തനംതിട്ടയിൽ പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യ പ്രതിഷേധത്തിലേക്ക്. ബിജെപി മുൻ നേതാവ് എസ്. കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റി ക്ഷണിതാവാക്കിയതിനെച്ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായത്. പന്തളം മേഖലയിലെ ചില നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതോടെ വിവാദം കൂടുതൽ രൂക്ഷമായി.

പന്തളത്തുനിന്നുള്ള മുൻ ബിജെപി നേതാവ് എസ്. കൃഷ്ണകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റി ക്ഷണിതാവാക്കിയതാണ് വിവാദത്തിന് ആധാരം. സിപിഎമ്മിൽ ചേർന്നിട്ട് രണ്ടു വർഷം തികയുന്നതിനു മുമ്പാണ് അദ്ദേഹത്തിന് ഈ പദവി നൽകിയതെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ പന്തളം ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ രവിശങ്കർ ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് പാർട്ടിക്കുള്ളിലെ അതൃപതി പരസ്യമാകുന്നതിന് വഴിയൊരുക്കി.

വിവാദത്തിൽ മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ താൽപര്യമാണ് കൃഷ്ണകുമാറിന്റെ നിയമനത്തിനു പിന്നിലെന്നും ചിലർ ആരോപിക്കുന്നു. അതേസമയം, ഈ ആരോപണം. പാർട്ടിയിലെ തെറ്റുതിരുത്തൽ നടപടികൾ പത്തനംതിട്ടയിൽ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന വിമർശനം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിലെ ഒഴിവ് നികത്താത്തതിലും അതൃപതിയുണ്ട്.

ഏരിയ സെക്രട്ടറിമാരെ പരിഗണിക്കാതെ ജില്ലാ കമ്മിറ്റി ക്ഷണിതാക്കളെ ഉൾപ്പെടുത്തിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള സംഘടനാപരമായ വീഴ്ചകൾ പരിഹരിക്കാനും പാർട്ടിയുടെ ജനപിന്തുണ വീണ്ടെടുക്കാനും സിപിഎം ശ്രമിക്കുന്നതിനിടെയാണ് പത്തനംതിട്ടയിൽ പുതിയ വിവാദം ഉയരുന്നത്. നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ ഒരു വിഭാഗത്തിനുള്ള അതൃപതിയും പാർട്ടിക്കുള്ളിലെ വിഭാഗീയതയും ഇതോടെ വീണ്ടും ചർച്ചയാകുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോ​ട്ടു​ക​ൾ മു​ങ്ങി; 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി വിവരം

ന്യൂഡൽഹി: മ്യാ​ൻ​മ​ർ തീ​ര​ത്ത് റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോട്ടു​ക​ൾ മു​ങ്ങി 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. റോ​ഹിം​ഗ്യ​ൻ അഭയാ​ർ​ഥി​ക​ളു​മാ​യി പോ​യ ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ജൂലൈ ആദ്യവാര​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തി​ന്‍റെ...

നെറ്റ് മീറ്റർ ക്ഷാമം :  സൗരോർജ മേഖലയ്ക്ക് തിരിച്ചടി ; കാത്തിരിക്കുന്നത് 57,318 അപേക്ഷകർ

പത്തനംതിട്ട : നെറ്റ് മീറ്ററുകളുടെ ലഭ്യതക്കുറവ് സംസ്ഥാനത്തെ സൗരോർജ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഏകദേശം ഒരു ലക്ഷം സൗരോർജ പ്ലാന്റുകൾ വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചിട്ടും പൂർണമായി പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നില്ല. നെറ്റ്...
- Advertisment -

Most Popular

- Advertisement -