Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiജമ്മു കശ്‌മീരിൽ ...

ജമ്മു കശ്‌മീരിൽ  നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറ്റ ശ്രമം : രണ്ട് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വെടിവച്ചു കൊന്നു. സുരക്ഷാ സേന മേഖലയിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ്.

വലിയ ആയുധശേഖരവുമായാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്നും അഞ്ചോളം ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയായതോടെ ഇന്ത്യൻ സൈന്യം തെരച്ചിൽ നടത്തി 2 ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

ഈ മാസം ആദ്യം നടന്ന ഓപ്പറേഷൻ അഖലിൽ ആറ് ഭീകരരെയാണ് ദിവസങ്ങളോളം നീണ്ട ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. ഇവർ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് പ്രവർത്തകരാണ് കൊല്ലപ്പെട്ടവരെന്നാണ് സൈന്യം വ്യക്തമാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലയണ്‍സ് ക്ലബ് രക്തദാന ക്യാമ്പ്  ഉദ്ഘാടനം

ആലപ്പുഴ : ജില്ലാ ഭരണകൂടവും ആലപ്പുഴ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയും കൊച്ചി അമൃത ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച മൊബൈല്‍ രക്തദാന ക്യാമ്പ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം...

കെഎസ്ആർടിസി ദീർഘദൂര സർവീസിന് ഇന്ന് നിയന്ത്രണം

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ സംസ്കാരം നടക്കുന്നതിനാൽ ഇന്ന്  രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ ആലപ്പുഴ നഗരത്തിലൂടെയുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസിന് നിയന്ത്രണമേർപ്പെടുത്തി. ചേർത്തല ഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ കൊമ്മാടി ബൈപ്പാസിലൂടെ കളർകോടു...
- Advertisment -

Most Popular

- Advertisement -