Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകൃത്യതയാർന്ന ജനസംഖ്യാ...

കൃത്യതയാർന്ന ജനസംഖ്യാ വിവരങ്ങളാണ് രാജ്യത്തിന്റെ വികസനത്തിനു അടിത്തറ: അഡ്വ. ബിജു ഉമ്മൻ

കോട്ടയം: കൃത്യതയാർന്ന ജനസംഖ്യാ വിവരങ്ങളാണ് രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അടിത്തറയെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. സെൻസസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡിജിറ്റൽ സെൻസസ് നടപ്പാക്കപ്പെടുന്നതെന്നും ഇത് വിവരശേഖരണത്തിന്റെ വേഗതയും കൃത്യതയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ അവസരം നൽകുന്ന സെൽഫ് എന്യൂമറേഷൻ സംവിധാനവും ഇത്തവണ ആദ്യമായാണ് അവതരിപ്പിക്കുന്നത്. വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിലുള്ള കേരളം ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. ജൂൺ 16 മുതൽ ആരംഭിക്കുന്ന സെൽഫ് എന്യൂമറേഷനിൽ സത്യസന്ധവും സമ്പൂർണ്ണവുമായ വിവരങ്ങൾ നൽകുന്നതിലൂടെ ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2027-ൽ പൂർത്തിയാകുന്ന സെൻസസ്, രാജ്യത്തിന്റെ ഭാവി വികസന പദ്ധതികൾക്കും നയരൂപീകരണത്തിനും അടിസ്ഥാനമായിരിക്കും. നിലവിൽ നടക്കുന്ന ഘട്ടം കൃത്യതയാർന്ന വിവരശേഖരണത്തിനുള്ള ശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താൻ സഹായകമാകുമെന്നതും ആശാവഹമാണ്.

സെൻസസ് പ്രക്രീയയിൽ സജീവമായി പങ്കെടുക്കുകയും കൃത്യമായ വിവരങ്ങൾ നൽകി അതിന്റെ വിജയത്തിൽ പങ്കാളികളാകുകയും ചെയ്യുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് അഡ്വ. ബിജു ഉമ്മൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 01-04-2026 Dhanalekshmi DL-46

1st Prize Rs.1,00,00,000/- DZ 246443 (ERNAKULAM) Consolation Prize Rs.5,000/- DN 246443 DO 246443 DP 246443 DR 246443 DS 246443 DT 246443 DU 246443 DV 246443 DW 246443...

ബെംഗളൂരു നിക്ഷേപ തട്ടിപ്പ് : കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയിൽ

ബെംഗളൂരു : ബംഗളുരുവിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ മലയാളി ദമ്പതികൾ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചു .എ ആൻഡ് എ’ ചിറ്റ് ഫണ്ട് ഉടമ ടോമി എ.വർഗീസും...
- Advertisment -

Most Popular

- Advertisement -