Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനാഷണല്‍ ലോക്...

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്

പത്തനംതിട്ട: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും  പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും   ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും.  പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്.

ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും  സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെയും,  കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെയും, ജില്ലാ നിയമസേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികളും, നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍,  മോട്ടോര്‍ വാഹന അപകട,തര്‍ക്ക,പരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍  വകുപ്പുകള്‍ മുമ്പാകെയുളള പരാതികള്‍,  റീജിയണല്‍  ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകള്‍,  കുടുംബകോടതിയില്‍ പരിഗണനയിലുളള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല : ജോലിയിൽ നിന്ന് ഒഴിവാക്കും : വീണാ ജോർജ്

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്ന് മന്ത്രി പറഞ്ഞു....

സംസ്ഥാനത്ത് മഴയ്ക്ക് ശമനം : ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന്...
- Advertisment -

Most Popular

- Advertisement -