Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsന്യുനമർദ്ദം ,ചക്രവാതചുഴി...

ന്യുനമർദ്ദം ,ചക്രവാതചുഴി : സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .

നാളെ (13) പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ സ്റ്റേഡിയം നിർമ്മാണം ഈ വർഷം പൂർത്തിയാക്കും : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: കെ. കെ. നായർ  ജില്ലാ സ്റ്റേഡിയം   നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ  പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. ഇൻഡോർ...

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിൽ ചമ്പക്കുളം കനാൽ ജെട്ടി പാലം അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ ഏഴ് മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മറ്റ് റോഡ് മാർഗം പോകേണ്ടതാണെന്ന് തകഴി പൊതുമരാമത്ത്...
- Advertisment -

Most Popular

- Advertisement -