Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി ചാർജ്...

വൈദ്യുതി ചാർജ് വർദ്ധനവ് : വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ

തിരുവല്ല: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തിരുവല്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല വൈദ്യുതി ഭവന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. ഡിസംബർ 16ന് രാവിലെ 10 30 ന് ആണ് പ്രതിഷേധ ധർണ്ണ.

ചെറുകിട ഇടത്തരം വ്യാപാര മേഖല വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ വൈദ്യുതി ചാർജ് വർദ്ധനവ് മൂലം ഉണ്ടാവുന്ന അധിക ചെലവ് ഇത്തരക്കാരുടെ നടുവൊടിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു .

വൈദ്യുതി ബോർഡിലെ ജോലിക്കാരുടെ അന്യായമായ ശമ്പള വർധനയും കെടുകാര്യസ്ഥതയും മൂലം പ്രസ്ഥാനം നഷ്ടത്തിൽ ആവുന്നതിന് പൊതുജനങ്ങളും വ്യാപാരികളും ഉത്തരവാദികൾ അല്ലെന്നും ഇത്തരക്കാർക്ക് കുടപിടിക്കുന്ന ഭരണകൂടത്തിനെതിരെ പൊതുജനങ്ങളുടെയും വ്യാപാരികളിലെയും പ്രതിഷേധം ശക്തമാണെന്നും ഭാരവാഹികൾ അറിയിച്ചു.

ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സാൻലി എം അലക്സ് അധ്യക്ഷത വഹിക്കും ഭാരവാഹികളായ തോമസ് വർഗീസ്, തോംസൺ വർഗീസ് എന്നിവർ ധർണ്ണ യ്ക്ക് നേതൃത്വം നൽകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ്സ് വൺ ഒന്നാം അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 15 ന്

തിരുവനന്തപുരം : പ്ലസ്സ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം...

സൈബറാക്രമണം : അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി

കോഴിക്കോട് : സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കാണിച്ച് ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം പോലീസിൽ പരാതി നൽകി.അർജുന്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ്...
- Advertisment -

Most Popular

- Advertisement -