തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്ന നോട്ടിസ് പിണറായി വിജയന്റെ വീട്ടിൽ പതിച്ച് ഇ.ഡി.വെള്ളിയാഴ്ച 11 മണിക്ക് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസുമായി ഉദ്യോഗസ്ഥർ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് എത്തിയത്.എന്നാൽ വീട്ടിലുണ്ടായിരുന്ന ജീവനക്കാർ നോട്ടിസ് സ്വീകരിക്കാതിരുന്ന സാഹചര്യത്തിൽ സമൻസ് നോട്ടീസ് ചുമരിൽ പതിച്ച് ഉദ്യോഗസ്ഥർ മടങ്ങി.പിണറായി വിജയനോ കുടുംബാംഗങ്ങളോ വീട്ടിൽ ഉണ്ടായിരുന്നില്ല.

പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിച്ച് ഇ.ഡി




