Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വപള്ളി പെരുന്നാൾ:...

എടത്വപള്ളി പെരുന്നാൾ: വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം  ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു- ദർശന സുകൃതത്തിൽ വിശ്വാസികൾ

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം  പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ ഇന്ന് പുലർച്ചെ പ്രതിഷ്ഠിച്ചു. രാവിലെ 5.45 ന്  വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചത്.

ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരിത്തൂസ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നു നിന്നു പ്രാര്‍ത്ഥിക്കുന്നതിനും വിശ്വാസികള്‍ക്ക് ഇതോടെ അവസരം ലഭിച്ചു.

ഇന്നു മുതല്‍ എടത്വായിലേക്ക് തീര്‍ത്ഥാടക പ്രവാഹം ഒഴുകി തുടങ്ങി. പള്ളിയും പരിസരപ്രദേശങ്ങളും തീര്‍ത്ഥാടകരാൽ നിറഞ്ഞു. തിരുസ്വരൂപം വണങ്ങാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികൾ എത്തി ചേരുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവാറ്റ തെക്കേ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കരുവാറ്റ തെക്കേ ഗേറ്റ് ആഗസ്റ്റ് 18-ന് വൈകീട്ട് ഏഴ് മണി മുതൽ ആഗസ്റ്റ് 19-ന് രാത്രി 11.50  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.   വാഹനങ്ങൾ തൊട്ട്അടുത്തുള്ള ...

വഖഫ് നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും –  കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കൊച്ചി: വഖഫ് നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പത്ത് നീതി ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ...
- Advertisment -

Most Popular

- Advertisement -