Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മെഡിക്കല്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥ മൂലം രോഗി മരിച്ചെന്നു പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ചെന്നു പരാതി.മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കൊല്ലം പ​ന്മ​ന സ്വദേ​ശി വേ​ണു (48)വാണ് മ​രി​ച്ച​ത്.താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.

ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു.അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ടി വെള്ളിയാഴ്ചയാണ് കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ എത്തിയത് .എന്നാൽ അഞ്ചു ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് പരാതി . ഇന്നലെയാണ് വേണു മരിച്ചത് .

മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ മെഡിക്കല്‍ കോളജില്‍ വലിയ അഴിമതിയാണെന്നും താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയാണെന്നും പറയുന്നു .നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നും സന്ദേശത്തിൽ ആരോപിക്കുന്നു.

സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു.അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഡിജെഎസ് രണ്ടു സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു

കോട്ടയം : എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസ് രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു.കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മത്സരിക്കും. നേരത്തെ മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.കെ....

സ്പാ ജീവനക്കാരിക്കെതിരായ അതിക്രമം: പ്രതികൾ പിടിയില്‍

തിരുവല്ല:  സ്പാ ജീവനക്കാരിയോട് കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പ്രധാനപ്രതിയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട്...
- Advertisment -

Most Popular

- Advertisement -