Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryസമൂഹത്തിന് വേണ്ടി...

സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം ആണ് നമ്മുടെ നാട്ടിലുള്ളത് :  പ്രീതി നടേശൻ

ചെറുകോൽപ്പുഴ : ഹിന്ദു സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവെന്ന് എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ.  113 -ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ.

ശ്രീനാരായണ ധർമ്മോത്സവ് പബ്ലിക്കേഷൻസിൻ്റെ ശ്രീനാരായണ ധർമ്മം എന്ന പുസ്തകം ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി എസ് നായർക്ക് നൽകി പ്രീതി നടേശൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു.
     
ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡൻ്റ് മാലേത്ത് സരളാദേവി  അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ശക്തിപാദ ആശ്രമത്തിലെ സ്വാമിനി ദിവ്യാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. മാനസ സരോവർ പുനർജ്ജനി ഡയറക്ടർ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് രഞ്ജു എം പിള്ള, ഹിന്ദുമത മഹാമണ്ഡലം എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായ രത്നമ്മ വി പിള്ള, രമാ മോഹൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണാട്ടുകരയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്

കായംകുളം : ഓണാട്ടുകരയിലെ  കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷകോല്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങകളുടെയും വിൽപ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   ഓണാട്ടുകര ഉൾപ്പെടുന്ന...

പക്ഷിപ്പനി: കള്ളിംഗ് നാളെ

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് കള്ളിംഗ് നടത്താൻ ബാക്കിയുള്ള 15,300 വളർത്തു പക്ഷികളെ നാളെ (മെയ് 04) കള്ളിംഗിന് വിധേയമാക്കും. കള്ളിംഗ് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. കള്ളിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി...
- Advertisment -

Most Popular

- Advertisement -