Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂർ -...

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ അമ്പലത്തിനു വടക്കോട്ട് അരൂർ പള്ളി വരെയുളള റോഡിൽ ടൈൽ വിരിക്കൽ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.  അരൂക്കുറ്റി ഭാഗത്തുനിന്ന്‌ എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജങ്‌ഷനിൽനിന്ന്‌ ഫ്രീ ലെഫ്റ്റ്, യു ടേൺ എടുത്ത് പോകണം.

എറണാകുളം ഭാഗത്തുനിന്ന്‌ ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ  കുണ്ടന്നൂരിൽനിന്ന്‌ തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂർ, വൈക്കം,  തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം  തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.

തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്ന്‌  തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എംസി റോഡിലൂടെയോ,എ സി (ആലപ്പുഴ – ചങ്ങനാശ്ശേരി ) റോഡിലൂടെയോ  പോകണം. വലിയ  വാഹനങ്ങൾ ഒരു കാരണവശാലും എറണാകുളം ഭാഗത്തുനിന്നോ ആലപ്പുഴ ഭാഗത്തുനിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനക്കര ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി

കോട്ടയം : കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരി നട്ടാശ്ശേരി സ്വദേശിനിയായ റോസ് (70) ആണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ വന്നിറങ്ങിയ...

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം : നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വൻ ഹിമപാതത്തിൽ 40 ൽ അധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.ചമോലി ജില്ലയിൽ ഇൻഡോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം.റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടുവെന്നും 16...
- Advertisment -

Most Popular

- Advertisement -