Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല വെര്‍ച്വല്‍...

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് 29 മുതല്‍

ശബരിമല : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഒക്ടോബര്‍ 29ന് രാവിലെ 10ന് ആരംഭിക്കും.www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി ഇത്തവണ പ്രതിദിനം 80,000 പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക.ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പമ്പയിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. പകരം നിലയ്‌ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ടാകും.

വെർച്വൽ ക്യൂ ബുക്കിങ് സൗജന്യമാണ്.ഭക്തര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പില്‍ഗ്രിം റിലീഫ് ഫണ്ടിലേക്ക് അഞ്ചു രൂപ മുതലും ശുചിത്വ പരിപാലനത്തിനായി ജനറല്‍ ഫണ്ടിലേക്കും സംഭാവന നല്‍കാം.ദർശനത്തിനെത്തുന്ന എല്ലാ തീർത്ഥാടകരും വെർച്വൽ ക്യൂ ബുക്കിംഗ് പാസിന്റെയും തിരിച്ചറിയൽ രേഖയുടെയും അസ്സൽ  കൈവശം കരുതേണ്ടതാണ്.  പമ്പയിലും സന്നിധാനത്തിലും ആവശ്യത്തിന് കുടിവെള്ളം, വൈദ്യസഹായം, വിശ്രമകേന്ദ്രങ്ങൾ എന്നിവ ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് ഒരുക്കിയിട്ടുണ്ട്.

ഭക്തർ ഔദ്യോഗിക പോർട്ടലുകൾ വഴി മാത്രം വെർച്വൽ ക്യൂ സ്ലോട്ടുകൾ ബുക്ക് ചെയ്യണമെന്നും വ്യാജ വെബ്‌സൈറ്റുകളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവര്‍ഷം : ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം

പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍  സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ജില്ലയില്‍ 24 മണിക്കൂര്‍...

കൊച്ചിയിൽ കപ്പലിന് തീപിടിച്ചു

കൊച്ചി: എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു. കൊച്ചി വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുന്നു. വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ്...
- Advertisment -

Most Popular

- Advertisement -