Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeSpiritualകുറ്റൂർ പള്ളിയിൽ...

കുറ്റൂർ പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാളിന് കൊടിയേറി

തിരുവല്ല : കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് തുടക്കമായി. പെരുന്നാൾ കൊടിയേറ്റ്  ഇടവക വികാരി ഫാ. ഡോ. റെന്നി തോമസ് നിർവ്വഹിച്ചു. ട്രസ്റ്റി അരുൺ വർഗീസ് കടത്തേന്ത്ര, സെക്രട്ടറി സോഫിയ ഫിലിപ്പ് മൂലമണ്ണിൽ എന്നിവർ നേതൃത്വം നൽകി.

പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൺവൻഷൻ നവംബർ 5, 6, 7 തീയതികളിൽ നടക്കും.5 -ാം തീയതി നടക്കുന്ന കൺവെൻഷന്റെ ഉദ്ഘാടനം ഫാ. ഫിലിപ്പ് ജേക്കബ് മൂലമണ്ണിൽ നിർവഹിക്കും. തുടർന്ന് ചെങ്ങന്നൂർ ഭദ്രാസന കൗൺസിൽ അംഗം ഫാ. ഡോ. ഫെലിക്സ് യോഹന്നാൻ സുവിശേഷ പ്രസംഗം നടത്തും. 6 ന് വൈകിട്ട് 7 ന്  ഡീക്കൻ സിജോ ടി. ജോസഫും,  7 ന് വൈകിട്ട് 7 ന് കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം പ്രൊഫ. ഡോ ബിൻസി റജിയും വചന ശുശ്രൂഷ നിർവ്വഹിക്കും.

8 ന് വൈകുന്നേരം ആറ് മണിക്ക് സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് ഏഴ് മണിക്ക് കടത്തേന്ത്ര കെ.എം. മത്തായിയുടെ ഭവനത്തിൽ നിന്നും പ്രദക്ഷിണം ആരംഭിച്ച് ദേവാലയത്തിൽ സമാപിക്കും.

9 ന് രാവിലെ 7.45 ന് നടക്കുന്ന വി. മൂന്നിന്മേൽ കുർബാനയ്ക്ക് റവ. മാമ്മൻ തോമസ് കോർ എപ്പിസ്ക്കോപ്പ പ്രധാന കാർമ്മികത്വം വഹിക്കും. കുരിശടിയിലേക്ക് പ്രദക്ഷിണം, ആശിർവാദം, സ്നേഹവിരുന്ന് എന്നിവയെ തുടർന്ന് പെരുന്നാളിന് കൊടിയിറങ്ങും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലെത്തി

ന്യൂ ഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി.ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ മോദിയെ സ്വീകരിച്ചു. പാരോ അന്താരാഷ്ട്ര വിമാനത്താവളം മുതൽ തിംഫു വരെ ഇന്ത്യൻ,...

കോട്ടയത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ വൻ മോഷണം: രണ്ട് ജീവനക്കാർ പിടിയിൽ

കോട്ടയം: നാഗമ്പടത്ത് പ്രവർത്തിക്കുന്ന റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ വൻ മോഷണം. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. 73 ലാപ്ടോപ്പുകളും മൂന്ന് ഐഫോണുകളും മൂന്ന് ഐപാടുകളും അടക്കം 60 ലക്ഷം രൂപയുടെ...
- Advertisment -

Most Popular

- Advertisement -