തിരുവല്ല : അഡ്വ സതീഷ് ചാത്തങ്കരിയുടെ 2-മത് ചരമ വാർഷികം ആചരിച്ചു. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭൂമി ദാനത്തിന്റെ ഉദ്ഘാടനം തിരുവല്ല എംഎൽഎ അഡ്വ വർഗീസ് മാമനും, ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം റാന്നി എംഎൽഎ അഡ്വ പഴകുളം മധുവും നിർവഹിച്ചു. വിശാഖ് വെൺപാല അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ, ജോർജ് മാമൻ കൊണ്ടൂർ, എ ഷംസുദിൻ, അഡ്വ റെജി തോമസ്, ഈപ്പൻ കുര്യൻ, റോജി കാട്ടാശ്ശേരി, ജേക്കബ് പി ചെറിയാൻ, ആർ ജയകുമാർ, റോബിൻ പരുമല, ജിജോ ചെറിയാൻ, യാസിം കുട്ടി, അഡ്വ രാജേഷ് ചാത്തങ്കരി, ജി ശ്രീകാന്ത്, ബെന്നി സ്കറിയ, അഭിലാഷ് വെട്ടിക്കടൻ, ടോണി ഇട്ടി, സോമൻ താമരച്ചാലിൽ, അഡ്വ രേഷ്മ രാജ്രശ്വരി, ജയ്സൺ പടിയറ, ആശിഷ് ഇളകുറ്റൂർ എന്നിവർ പ്രസംഗിച്ചു.





