Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsഈ മാസത്തെ...

ഈ മാസത്തെ ക്ഷേമ പെൻഷൻ : 1,050 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.

ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. ഇപ്പോൾ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെൻഷനായി നൽകുന്നത്. നിലവിൽ ഒരു വർഷം ക്ഷേമ പെൻഷൻ വിതരണത്തിന് വേണ്ടിവരുന്നത് 14,500 കോടി രൂപയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ പൊലീസ് മേധാവിയായി വി.ജി.വിനോദ് കുമാറിനെ സർക്കാർ നിയമിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി വി.ജി.വിനോദ് കുമാറിനെ സർക്കാർ നിയമിച്ചു. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ യൂണിറ്റ് 1 സ്പെഷൽ ഇൻവെസ്റ്റിഗേഷൻ എസ്.പി ആയിരുന്നു വിനോദ് കുമാർ. പി.വി. അൻവർ...

ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു : എസ് ഐയ്ക്ക് സസ്പെൻഷൻ

എറണാകുളം : ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ എസ് ഐയ്ക്ക് സസ്പെൻഷൻ .ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെൻഡ് ചെയ്തത്.രാജസ്ഥാൻ സ്വദേശിയായ യുവാവാണ് ട്രെയിൻ തട്ടി...
- Advertisment -

Most Popular

- Advertisement -