Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിലെ നരഭോജി...

വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി

വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്തനിലയിൽ കണ്ടെത്തി. ശരീരത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

7 വയസ്സോളം പ്രായമുള്ള പെൺകടുവയാണ് ചത്തതെന്ന് വനം വകുപ്പ് അറിയിച്ചു. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത് . പിന്നീട് കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണെന്നാണ് സംശയം. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം : 3 സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം...

എൽ.പി.എസ്.ടി താല്ക്കാലിക അധ്യാപക നിയമനം

തിരുവല്ല : പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ എൽ പി എസ് ടി തസ്തികയിൽ  താല്ക്കാലിക അധ്യാപക നിയമനം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ എന്നിവയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും...
- Advertisment -

Most Popular

- Advertisement -