Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഅഡ്വ. യു.പ്രതിഭ...

അഡ്വ. യു.പ്രതിഭ MLAക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ

തൃശ്ശൂർ : അഡ്വ. യു.പ്രതിഭ MLAക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. സംഭവത്തിൽ ഒരു അമ്മയും ജനപ്രതിനിധിയുമായ വ്യക്തിക്ക് നേരെ സൈബർ ആക്രമണം നടത്തി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാനാവില്ലന്നും എന്തിന്റെ പേരിൽ ആണെങ്കിലും വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി പ്രതിഷേധാർഘമാണെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരിച്ചു .

സിപിഎം നേതൃത്വത്തിന്റെ അറിവോടെ പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ കുടുക്കിയതോ കുടുങ്ങിയതൊ ആണെന്നാണ് സംഭവത്തിൽ ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.

മുൻപ് യു. പ്രതിഭയ്ക്ക് നേരെ സ്വന്തം പാർട്ടിയിൽ നിന്നും പടയൊരുക്കം ആരംഭിച്ചിരുന്നു. ആലപ്പുഴയിലെ ചില ജില്ലാ നേതാക്കൾ തുടങ്ങിവെച്ച കലഹം  ചില പ്രാദേശിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും പിന്നീട് വിഷയം സംസ്ഥാന തലത്തിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

തനിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെകുറിച്ച് എംഎൽഎ അന്ന് വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ മകനെ ആയുധമാക്കിക്കൊണ്ട് തന്നെയും തകർക്കാനുള്ള രാഷ്ട്രീയ, മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നതെന്നും പ്രതിഭ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ഹൃദയാഘാതത്തെ തുടർന്ന്...

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പത്തനംതിട്ട : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി ശില്പങ്ങളിൽ സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കും. അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു ചെന്നൈയിലേ കമ്പനിയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത്. കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റി...
- Advertisment -

Most Popular

- Advertisement -