തൃശ്ശൂര്‍: പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.അനസ്തേഷ്യയിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി.ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ട പാലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ശസ്ത്രക്രിയയ്ക്കു പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടായി .തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.