Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ ക്ഷേത്രത്തിൽ...

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്  പറഞ്ഞു. ദർശനത്തിന് മണിക്കൂറുകൾ വരി നിൽക്കുന്നത് ഒഴിവാക്കാൻ ഫെയിസ് ആപ്പ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്.

ഭക്തർക്ക് സുഖദർശനം സാദ്ധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം പാലിച്ചാണ് വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. ഫെയിസ് ആപ്പ് സംവിധാനം നടപ്പിലാക്കാൻ അപേക്ഷിച്ച ഏജൻസികളിൽ നിന്ന് മികച്ച ഏജൻസിക്ക് ഇതിന്റെ ചുമതല കൈമാറും.

ക്യൂ കോംപ്ലക്‌സ് പ്രാവർത്തികമാക്കുന്നത് വരെയാണ് ഈ സംവിധാനങ്ങൾ ഒരുക്കുന്നത്. അത്യാധുനിക ക്യൂ കോപ്ലക്‌‌സ് നിർമിക്കുന്നതോടെ ഭക്തരുടെ ബുദ്ധിമുട്ട് അവസാനിക്കും. ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്കായി ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിക്കുന്നു

ശബരിമല: കിലോമീറ്ററുകളോളം മലകയറി  സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്കായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ് സജീവമായി പ്രവർത്തിച്ചു വരുന്നു. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്. ഭക്തർക്ക് ശരീരം ഉളുക്കോ പേശി...

Kerala Lotteries Results : 24-07-2025 Karunya Plus KN-582

1st Prize ₹1,00,00,000/- PT 409455 (PALAKKAD) Consolation Prize ₹5,000/- PN 409455 PO 409455 PP 409455 PR 409455 PS 409455 PU 409455 PV 409455 PW 409455 PX 409455...
- Advertisment -

Most Popular

- Advertisement -