Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsപ്രത്യാശയുടെ ഭവനങ്ങൾ...

പ്രത്യാശയുടെ ഭവനങ്ങൾ സമൂഹത്തിന് മാതൃക – ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

തിരുവല്ല: സാധാരണ മനുഷ്യരുടെ ജീവിതങ്ങൾക്ക് പ്രത്യാശ പകരുകയും ദുരിതത്തിലായിരിക്കുന്നവരെ ചേർത്തുപിടിക്കുകയും ചെയ്യുന്ന സേവന പ്രവർത്തനങ്ങളാണ് ഇന്നത്തെ സമൂഹത്തിന്  ആവശ്യമെന്നും  ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ. വൈ.എം.സി.എ സബ് റീജിയന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കവിയൂർ വൈ.എം.സി.എയുടെ സഹകരണത്തോടെ നടപ്പാക്കുന്ന കരുതൽ ഭവനദാന പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.

സമൂഹത്തിലെ നിർധനർക്കും ഭവനരഹിതർക്കും പ്രത്യാശയും കരുതലും പകരുന്ന സേവന സംരംഭങ്ങളിലൂടെ എല്ലാവരെയും ചേർത്തുപിടിക്കുന്ന.  പ്രവർത്തനങ്ങളാണ് ജൂബിലി ആഘോഷങ്ങൾക്ക് യഥാർഥ അർഥവും സമൂഹത്തിന് ശാശ്വതമായ സന്ദേശവും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ദേശീയ നിർവാഹക സമിതി അംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, റൂബി ജൂബിലി കമ്മിറ്റി ചെയർമാൻ വർഗീസ് ടി. മങ്ങാട്, സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, കവിയൂർ വൈ.എം.സി.എ പ്രസിഡൻ്റ് ജേക്കബ് മാത്യു, ജൂബിലി കോ-ഓർഡിനേറ്റർ അഡ്വ. ജോസഫ് നെല്ലാനിക്കൻ, മുൻ സബ് റീജൺ ചെയർമ്മാൻമാരായ കെ.സി മാത്യു, ജൂബിൻ ജോൺ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹം: ഡോ. സി.വി. ആനന്ദ ബോസ്

കോട്ടയം : ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിലുള്ള സംഭാവനകൾ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാൾ...

ഭാര്യയെ കുത്തിക്കൊന്ന യുവാവിന് വേണ്ടിയുള്ള തെരച്ചിൽ  ഊർജ്ജിതമാക്കി

തിരുവല്ല: ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനുവേണ്ടിയുള്ള അന്വേഷണം  ഊർജ്ജിതമാക്കി.  ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കവിയൂർ കോട്ടൂർ സ്വദേശി അജിയെന്ന ജയകുമാർ (42)  ഭാര്യ ശാരി മോളെ (34) കുത്തിക്കൊലപ്പെടുത്തിയത്....
- Advertisment -

Most Popular

- Advertisement -