Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംവിധായകൻ ഷാജി...

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്‌ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം.അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.

ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവരുടെ മിക്ക ചിത്രങ്ങളിലും പ്രവർത്തിച്ചിരുന്നു.ആദ്യ ചിത്രമായ പിറവി1989 ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’പുരസ്കാരം നേടിയിരുന്നു .കുട്ടിസ്രാങ്ക്,നിഷാദ് ,വാനപ്രസ്ഥം,സ്വം,പിറവി,സോപാനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു.

ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരം​ഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.ഫ്രഞ്ച് സർക്കാരിന്റെ ‘ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ്’ ബഹുമതിക്കും അർഹനായി.അനസൂയ വാര്യരാണ് ഭാര്യ.അനിൽ , അപ്പു എന്നിവരാണ് മക്കൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവന്നൂരില്‍ ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയിലുള്ള രേഖകളാണ് കൈമാറാന്‍ ഉത്തരവിട്ടത്.രേഖകൾ ഇ.ഡി നൽകുന്നില്ലെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ...

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം : അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്

മലപ്പുറം : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസ്സിൽ നടക്കുന്ന പരസ്യ ചർച്ചകളിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന ലീഗ് നേതൃത്വം വിലയിരുത്തുന്നു .മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ...
- Advertisment -

Most Popular

- Advertisement -