Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ലോക്‌സഭാ...

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് പത്തനംതിട്ടയില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച  രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെയാണ് മൂന്നു സെറ്റ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്.എസ്.എല്‍.സി: ജില്ലയ്ക്ക് 99.7 ശതമാനം വിജയം

പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 99.7 ശതമാനം വിജയം. തിരുവല്ല വിദ്യാഭ്യാസ ജില്ല 99.86 ശതമാനം വിജയം നേടിയപ്പോള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.61 ശതമാനം വിജയം കണ്ടെത്താനായി. എല്ലാ വിഷയങ്ങളിലും...

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് രക്ഷാമാർഗമൊരുക്കും : വി ഡി സതീശൻ

തിരുവനന്തപുരം : കേരളത്തിലെ തകർന്നടിഞ്ഞ ഉന്നത വിദ്യാഭ്യാസരംഗത്തെ രക്ഷിക്കുന്നതിന് ആശയങ്ങൾ ആവിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ 23 -മത് സംസ്ഥാന...
- Advertisment -

Most Popular

- Advertisement -